Powered By Blogger

സമയത്തിനും മുന്‍പുള്ള ചരിത്രം

3/09/2011 02:40:00 PM Edit This 0 Comments »
സമയം എന്ന ഒന്നില്ലേ ? ‘ഉണ്ട്’ എന്ന തോന്നല്‍ ഒരു തോന്നല്‍ തന്നെയാണ് എന്ന് തോന്നുന്നില്ലേ.

അങ്ങനെയാണോ?

ഭൂമി സ്വയം കറങ്ങുന്നത്, സൂര്യനെ വലം വെയ്ക്കുന്നത്, കോടാനു കോടി ഗ്രഹങ്ങള്‍, അവയുടെ ചലനങ്ങള്‍. ഇവയുടെ ചലനങ്ങളില്‍ നിന്നു തന്നെയല്ലേ നാം സമയം എന്ന ‘സങ്കല്പം’ രൂപപ്പെടുത്തിയെടുത്തത്.

തമോഗര്‍ത്തങ്ങളില്‍, അന്തന്തമായ ശൂന്യതയില്‍ സമയത്തിനെന്തു പ്രസക്തി ?.

സമയത്തിനും മുന്‍പുള്ള ചരിത്രത്തെ ഏതളവുകോലുകൊണ്ടളക്കും.

ദൈവമേ, നിങ്ങൾ സൃഷ്ടി (എന്തോ, ഏതോ ആയിക്കൊള്ളട്ടെ) എന്ന കര്‍മ്മം നിർവ്വഹിച്ചത് അഥവാ നിര്‍വ്വഹിക്കുന്നത് എപ്പോള്‍.

“എപ്പോള്‍ നിര്‍വ്വഹിച്ചത്“ എന്നതില്‍ ആരംഭമില്ലേ ? എന്നതാണ് അര്‍ത്ഥമാക്കുന്നത്.

ഒരു ആരംഭം എന്നത് എത്ര അര്‍ത്ഥശൂന്യമാണ്. അര്‍ത്ഥശൂന്യമല്ലെങ്കിൽ എപ്പോള്‍ ?. എപ്പോഴാണ് തുടക്കം?.

യുക്തിപൂര്‍വ്വമായ ഈ ചോദ്യത്തിലാണ്‌ ‘സമയം’ എന്ന സങ്കല്‍പ്പത്തിന്റെ പ്രസക്തി ബോധ്യപ്പെടുക. അങ്ങനെയെങ്കില്‍ നിര്‍വ്വഹിച്ചതും നിര്‍വ്വഹിക്കുന്നതും എപ്പോള്‍ എന്ന ചോദ്യത്തിന്  ഉത്തരമായി ഒരു ‘സമയം’ വേണമെന്നും ബോധ്യപ്പെടുക. (ചലനത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള സമയത്തിന്റെ മാര്‍ക്സിയന്‍ കാഴ്ചപ്പാട്)

ശൂന്യതയില്‍ നിന്ന് ചലനം ഉണ്ടാകുമോ?. ഈ കറക്കുന്ന ചോദ്യത്തെപോലെ, കറക്കമെന്ന ചലനവും നിലനിന്നിരുന്നു അഥവാ നിലനില്‍ക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. സംഭവിച്ചുകൊണ്ടിരിക്കുന്നത് മാറ്റം മാത്രമാണെന്നും.



ഹിഗ്ഗ്വിറ്റ

2/13/2009 11:39:00 PM Edit This 2 Comments »

Greatest Sporting Moment
Scorpion kick, a clearance where the keeper jumps forward, arches his legs over his head and in doing so, kicks the ball away with his heels. This save earned him notoriety when he pulled it off in a friendly game against England in September, 1995, blocking a mistaken cross by Jamie Redknapp.

ഓരോരോ കൃതികളികൾ 1

1/08/2009 08:05:00 AM Edit This 0 Comments »
ചരിത്രാതീതകാലം.പടച്ചവൻ ആദം നബി, ഹവ്വാബീവി എന്നിവരെയൊക്കെ പടക്കുന്നതിലും കുറേ മുൻപ്‌. ഭൂമിയുടെ കിടപ്പ്‌ പരന്നങ്ങനെ പരവതാനിപോലെ. ഒരുച്ചക്ക്‌ നേരമ്പോവാതെ (അന്നീ തിരിച്ചലില്ല. ഒരൊറ്റ നിൽപ്പാണ്‌. അതുകൊണ്ടുതന്നെ നേരം എന്ന ഒന്നില്ല) ഓനൊരു 'കൃതികളി' തോന്നി ഭൂമീനെപ്പിടിച്ച്‌ കിഴികെട്ടുമ്പോലെ ഉരുട്ടി കെട്ടി ഒരൊറ്റത്തട്ട്‌ 'പോയി പണ്ടാറടങ്ങ്‌'.

കിയാമം നാളിൽ

അന്നത്തെ തട്ടലിൽ തൊടങ്ങിയ തിരിച്ചലാണ്‌. അത്‌ നിക്കുമ്പളാണ്‌ കിയാമം നാള്‌. കിയാമം നാളിൽ മരിച്ചുപോയവരൊക്ക ജാഥജാഥയായി 'പളുങ്കുകൊട്ടാരം' തേടിവരും. കൊല്ലവർഷം ആദ്യത്തെയാണ്ടിലെ കൃമികീടങ്ങൾ ഓപ്പൺ റിക്രൂട്ടിങ്ങിന്‌ വിധേയരാവും. അങ്ങനെ അനേകായിരം സംവൽസരങ്ങളിലെ കൃമിക‍ീടങ്ങൾ, കട്ടുറുമ്പുകൾ, ഒന്നു കടിച്ചുകുത്തി കൊതിതീർക്കാനാവാതെ ആർത്താർത്ത്‌ മേഞ്ഞു നടക്കും.

ഓർക്കാനൊരു ഭൂതകാലമില്ലാതെ.
സംഘം ചേരാൻ പാടില്ല. മുദ്രാവാക്യം വിളിക്കാൻ പാടില്ല.
ഹെന്തു ചൈന?,
ഒക്ടോബർ വിപ്ലവം ?,
പേരിന്നൊരു പിക്കറ്റിങ്ങ്‌ പോലുമില്ല.

ഇപ്പോഴത്തെ നില
മരുന്ന് കഴിക്കുന്നുണ്ട്‌.
..................................................................................................

ഭാഗ്യം ചെയ്തവള്‍

1/07/2009 05:28:00 AM Edit This 3 Comments »


ഇന്നും ഇന്നലെയുമല്ല്. കൊല്ലം പതിനഞ്ചായി ഈ ദുരിതം പേറിത്തുടങ്ങിയിട്ട്‌. അതിനുള്ളില്‍ മൂന്നു പെറ്റു. അതുകൊണ്ടുള്ള ദുരിതവും അറിഞ്ഞു. എല്ലാം മുച്ചകിരി തന്നെ. മൂന്നും പറഞ്ഞതിന്‌ തറുതലയല്ലാതെ പറയില്ല. ഇങ്ങോട്ടു വിളിച്ചാല്‍ അങ്ങോട്ട്‌. കുരുത്തംകെട്ടോറ്റ!!!.
എന്റെ ദൈവേ.... ഈ കണ്ണീച്ചോരയില്ലാത്തോറ്റയ്ക്ക്‌ വേണ്ടിയല്ലേ രാവും പകലുമില്ലാതെ പാടത്തും പറമ്പിലും ഞാനീ പെടാപാട്‌ പെടണത്‌.


ഇപ്പോള്‍ തന്നെ നേരം മോന്തിയായി. അടുപ്പില്‌ കത്തിക്കാനുള്ള ചവറെങ്കിലും അടിച്ചുവെക്കാമായിരുന്നില്ലേ മൂത്തതിന്‌. ഈ കരിക്കൂടിയ മോന്തിക്ക്‌ പറമ്പീന്ന് വല്ല പാമ്പും കടിച്ച്‌ ഞാന്‍ ചത്താ അറിഞ്ഞോളും.


മൂത്തോള്‍ക്ക്‌ ഈ മേടത്തില്‌ പതിനാലു തികയും. എന്നിട്ടും വെല്ലോരടേം വീട്ടിലെ കുന്ത്രാണ്ടത്തിന്‌ മുന്നില്‌ ചെന്നിരിപ്പന്നെ. സീരിയലു കാണാന്‍. ന്റെ കണ്ണീരുമാത്രം കാണണ്ട. ആ നേരം വല്ലതും രണ്ടക്ഷരം വായിച്ചൂടെ?. ഇനിക്കാണെങ്കി അതിനു് യോഗണ്ടായില്ല്യ. സ്കൂളീ പോകാന്‍ നല്ല പൂതിയുണ്ടായിരുന്നു. എന്നാലും നാലില്‌ വെച്ച്‌ നിര്‍ത്തി. ഒക്കെ ഒരു കാലമാവുമ്പോ അറിഞ്ഞോളും...... തന്ത പത്തായത്തില്‌ കൂട്ടംകൂട്ടി വെച്ചിട്ട്ണ്ട്‌ കെട്ടിച്ച്‌ വിടാന്‍.


അതിന്റെ രണ്ടുവയസ്സിനെളേതൊന്നുണ്ട്‌. ട്രൗസറും വടീം എടുത്ത്‌ പോയിട്ടുണ്ട്‌ തല്ല് പഠിക്കാന്‍. എന്താ അവന്റെ ഉശിര്‌. ഒന്നിനുത്തരം പോന്നാൽ അടികൊള്ളാന്‍ തന്തയ്ക്ക്‌ പുറത്ത്‌ പോകണ്ട.


അയ്യയ്യോ... ഏറ്റവും എളേതൊ? അതച്ചന്റെ 'കുഞ്ഞുമണി'. ആ ഒന്നിനേക്കൊണ്ടെങ്കിലും ഉപകാരമുണ്ടാകുമെന്നു കരുതി. അതോ മുടിയാന്‍ കാലത്ത്‌ മുച്ചീര്‍പ്പന്‍ കുലച്ചു എന്നു പറഞ്ഞില്ലേ അതുതന്നെ. ശരിയ്ക്കു നടന്നു തൊടങ്ങിയിട്ടേ ഉള്ളൂ പെണ്ണിന്റെ യൂണിഫോമും, വല്ല കല്ല്യാണത്തിനും പോകുമ്പോള്‍ ഉടുക്കാന്‍ വെച്ചിരുന്ന സാരീം, ചുവന്നൊരു ചീനായീം ബ്ലേഡുവെച്ച്‌ തുണ്ടം തുണ്ടമാക്കി. രണ്ടര വയസ്സായി ഇതുവരെ മുലകുടി നിര്‍ത്തിയിട്ടില്ല്. ചെന്നിനായകം പുരട്ടിനോക്കി. ഓ... അന്നവന്‍ കടിച കടി!!. സൂത്രം എന്റടുത്ത്‌ വേണ്ട എന്നൊരു നോട്ടോം. ചോര വരെ വലിച്ചു കുടിയ്ക്കും അസത്ത്‌.


എന്തിയേടീ നിന്റെ കെട്ടിയോന്‍ ?.




ആ... അങ്ങനൊരാളുണ്ട്‌. ഒന്നാം തരം മര്യാദക്കാരന്‍. മൂപ്പര്‌ പറേണതൊന്നു കേക്കണം. " സുലോചനേ....ഞാമ്പണിയ്ക്ക്‌ പോകാഞ്ഞിട്ടല്ല. കൂലി കിട്ടാഞ്ഞിട്ടും അല്ല. ഇന്നിത്തിരി കുടിച്ചൂന്ന്ള്ളത്‌ നേരാ.... ന്നാലും ബാക്കിണ്ടാര്‍ന്നു. കളിയ്ക്കാനിരുന്നാ കാശുപോണത്‌ മ്മടെ കുട്ട്യോള്‍ക്ക്‌ യോഗല്ല്യാണ്ടാ...ന്ന് കര്‌ത്യാ മതി. ഇന്ന് പോയത്‌ നാളെ പിടിയ്ക്കാം. എന്താ അമ്പത്‌ നൂറായാ നെണക്ക്‌ പുളിയ്ക്ക്യോ".


എല്ലാംകൊണ്ടും പൊറുതിമുട്ടി ചത്തുകളയാമെന്നു വച്ചാലോ. ഇതുങ്ങള്‌ കഞ്ഞി കുടിയ്ക്കാതെ പഷ്ണി കെടക്കണ കാര്യം ആലോചിക്കാൻ വയ്യ. വയറിന്റെ കത്തലേ ഞാന്‍ വേണ്ടുവോളം തിന്നിട്ട്ണ്ട്‌. കാലത്ത്‌ ചായക്ക്‌ കടി ചോദിച്ച്‌ കിണുങ്ങിയാ അമ്മ പറേം "വെരലേ... കടിച്ചു മുറിച്ച്‌ തിന്നോളേണ്ട്‌". എന്നാലും അന്നൊക്കെ എന്തൊരു സന്തോഷമായിരുന്നു. വറ്റോടെ ഞങ്ങള്‍ക്ക്‌ തന്ന് ഏട്ടന്‍ കഞ്ഞിവെള്ളം മാത്രം മോന്തിക്കുടിയ്ക്കും. ഇവിടെയുള്ളതുങ്ങള്‍ക്ക്‌ അങ്ങനെവല്ലതുമുണ്ടോ. ആദ്യം കിട്ടിയതാർക്കാണെങ്കില്‍ കൊള്ളാവുന്നത്ര അകത്താക്കും. ഇങ്ങനെയുണ്ടോ ഒരാര്‍ത്തി !!.


എന്റെ ഭഗവതീ.......ചെറക്‌ മൊളയ്ക്കാത്ത പൈതങ്ങളെപ്പറ്റി ഞാനെന്തൊക്കെയാ ഈ നിരീച്ചു കൂട്ടണേ ?. അവർക്കു വായ്ക്കു കൊള്ളാവുന്ന വല്ലതും വെച്ചു വിളമ്പിക്കൊടുക്കാന്‍ എന്നെക്കൊണ്ടാവുന്നുണ്ടോ?. വല്ലോരടേം പഴയതല്ലാത്ത പുത്തനുടുപ്പ്‌, മോള്‍ക്ക്‌ സ്വര്‍ണ്ണത്തിന്റെ ഒരു കുഞ്ഞിക്കമ്മല്‌, ഒരു സിനിമ..........


ഒന്നാലോചിച്ചാല്‍ ഈ ചുറ്റുവട്ടത്തുതന്നെ രാപ്പകല്‍ ചക്രശ്വാസം വലിച്ച്‌, ഇനി ഇതിന്റേംകൂടി കുറവേള്ളൂ എന്നും പറഞ്ഞ്‌, കുടിച്ച്‌ കുന്നംപാടിവരുന്ന കെട്ടിയോന്‌ തച്ച്‌ പതം വരുത്താന്‍ മുതുക്‌ കാട്ടിക്കൊടുക്കുന്ന എത്രയോ പെണ്ണുങ്ങളുണ്ട്‌.


ഉരിയരിയ്ക്ക്‌ ഉപകാരമില്ലെങ്കിലും ഇന്റാളെക്കൊണ്ട്‌ ഉപദ്രവൊന്നൂല്യ. ആ നെലയ്ക്ക്‌ ഞാന്‍ ഭാഗ്യം ചെയ്തവളാ....




...............................................ശുഭം...............................................................