Powered By Blogger

ഹരിതഭംഗി

1/30/2013 05:49:00 AM Edit This 0 Comments »
The Green Beautiful (La Belle Verte) ഭൂമി നിങ്ങളുടെ പൂന്തോട്ടത്തെയെന്നപോലെ പരിപാലിക്കണമെന്നൊരു സന്ദേശമാണ്‌ നല്‍കുന്നതെങ്കില്‍ കൂടി, അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഒരനൗദ്യോഗിക വിലക്കുണ്ടായിരുന്നത്രേ ഈ സിനിമയ്ക്ക് . വര്‍ഗ്ഗ, ചൂഷണരഹിതമായൊരു സാമൂഹികാവസ്ഥയെക്കുറിച്ചുകൂടിയുള്ളൊരു സൂചന നല്‍കുന്നതിനാലാകാം അത്.

പ്രപഞ്ചത്തിലെവിടെയോ ഒരു ഗ്രഹത്തില്‍ സ്വച്ഛസുന്ദരമായി പ്രകൃതിയോടിണങ്ങി
ഇവര്‍ ജീവിക്കുന്നു. ഇടയ്ക്കൊക്കെ ഇവരില്‍ ചിലര്‍
മറ്റുഗ്രഹങ്ങളിലേയ്ക്ക് സന്ദര്ശനം നടത്താറുണ്ട്. ഭൂമിയിലേയ്ക്കൊഴികെ.
അവസാനമായൊരാള്‍ പോയത് ഏകദേശം 200 വര്ഷശങ്ങള്ക്കുറമുന്പാണ്‌ അന്ന്
നെപ്പോളിയന്‍ എന്ന് പേരുള്ളൊരു ചക്രവര്‍ത്തിയാണ്‌ ഫ്രാന്‍സ് ഭരിച്ചിരുന്നത്. പൊതുവെ ഭൂമിയിലേയ്ക്കൊരു
യാത്രയ്ക്ക് അവരിലാരും താല്പര്യം പ്രകടിപ്പിക്കാറില്ല.
അങ്ങനെയിരിക്കെ അവരിലൊരാള്‍ സ്വകാര്യമായ പ്രത്യേക
താല്പര്യപ്രകാരം ഭൂമിയിലേയ്ക്ക് തിരിക്കുന്നു.
അതേതുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ വളരെ ലളിതമായി, തത്വചിന്താപരമായി ആവിഷ്കരിച്ചിരിക്കുന്നു.