Powered By Blogger

ഷാവ്ഷാങ്ക് റിഡംപ്ഷന്‍

1/30/2013 06:42:00 AM Edit This 0 Comments »
പ്രകോപനപരമായുള്ള അയാളുടെ സംസാരം (ആന്ഡി ഡ്യൂഫ്രിസ്ന്‌ – Tim Robbins ) അയല്‍ക്കാര്‍ കേട്ടതാണ്‌. മദ്യപിച്ച് , ഭാര്യയും കാമുകനും താമസിക്കുന്നിടത്തേയ്ക്ക് തിരനിറച്ച തോക്കുമായി പോയി എന്ന് ആന്ഡി സമ്മതിക്കുന്നുമുണ്ട്. കൊലചെയ്യപ്പെടാന്‍ പോലും യോഗ്യയല്ല എന്ന് തോന്നി തിരിച്ചുപോരുകയാണുണ്ടായത്. പിറ്റേന്ന് രാവിലെ ഭാര്യയും അവളുടെ സ്നേഹിതനും വെടിയേറ്റു, കട്ടിലില്‍ കൊലചെയ്യപ്പെട്ടു കിടക്കുന്നതിലെ യാദൃശ്ച്യകത.

ഈ തുടക്കത്തില്‍ നിന്ന് അനാവശ്യമായ ആകാംക്ഷയിലേയ്ക്കൊന്നും സിനിമ നീങ്ങുന്നില്ല (പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന, യാഥാര്‍ത്ഥ്യബോധത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നിഗുഢമായുള്ള കഥപറച്ചില്‍ സിനിമയെ അരോചകമാക്കും എന്ന് 'അപസര്‍പ്പക' സിനിമകളുടെ ചക്രവര്‍ത്തി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആല്ഫ്രഡ് ഹിച്ച്കോക്ക് പറഞതോര്‍മ്മവരുന്നു). ആന്ഡി നിരപരാധിയാണെന്ന് നമുക്കനുമാനിക്കാം. അതിനു വിരുദ്ധമായതൊന്നും കാണുന്നില്ല.

തെളിവുകളെല്ലാം ആന്ഡിയ്ക്കെതിരായിരുന്നു. തന്റെ നിരപരാധിത്തം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട്, ജീവപര്യന്തം കഠിനതടവിന്, കൊടുംകുറ്റവാളികളെ പാര്‍പ്പിക്കുന്ന 'ഷാവ്ഷാങ്ക്' ജയിലേയ്ക്കെത്തുന്നു. പുനരധിവാസത്തിനുള്ള മാനസീകമോ ശാരീരികമോ ആയ സാധ്യതകള്‍ സാദ്ധ്യമല്ലാത്തത്ര വാര്ദ്ധ്യകത്തിലെത്തുമ്പോള്‍ മാത്രമാണ് പലപ്പോഴും പരോള്‍ പോലും അവിടെനിന്ന് ലഭ്യമാകുക.

ക്രൂരതയില്‍ വിനോദം കണ്ടെത്തുന്ന ജയില് ഗാര്‍ഡ്സ്, കുശാഗ്രബുദ്ധിക്കാരനും അഴിമതിക്കാരനുമായ വാര്‍ഡന്‍, ജീവിതത്തില്‍ മറ്റൊന്നും പ്രതീക്ഷിക്കാനാകാതെ ജയിലിന്റെ യാന്ത്രികതയുമായി പൊരുത്തപ്പെട്ടു ജീവിക്കുന്ന തടവുകാര്‍ ഇതൊക്കെയായിരുന്നു ജയില്. മറ്റേതൊരു തടവുകാരനേയും പോലെ അവിടത്തെ കഠിനമായ യാഥാര്‍ത്ഥ്യങ്ങളെ അയാള്‍ക്കും അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ട്.
എന്നാല്‍ തന്റെ സ്വതസിദ്ധമായ നിഷ്കളങ്കത, അചഞ്ചലമായ പ്രതീക്ഷ, ബാങ്കില്‍ ജോലിചെയ്തിരുന്നതിലെ പ്രവര്‍ത്തിപരിചയം എന്നിവ ഉപയോഗിച്ച് പരിമിതമെങ്കിലും തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത്, അത് മറ്റ് തടവുകാര്‍ക്കുകൂടി ഉപകാരപ്രദമാകുന്ന രീതിയിലേയ്ക്കെത്തിക്കുന്നതില്‍ ആന്ഡി വിജയിക്കുന്നു.

ഷാവ്ഷാങ്ക് റിഡംപ്ഷന്‍ ആത്മസൗഹൃദത്തിന്റെ കഥകൂടിയാണ് പറയുന്നത്. ജയില്‍ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ 'റെഡ്' എന്ന (Morgan Freeman) സഹതടവുകാരനുമായി ആന്ഡി സൗഹൃദത്തിലാകുന്നു. റെഡിലൂടെയാണ് പിന്നീട് കഥയുടെ ഗതിനീങ്ങുന്നത്. (ഹൃദയത്തിലിടംപിടിക്കുന്ന കഥാപാത്രാവതരണമാണ് പതിവുപോലെ മോര്‍ഗന്‍ ഫ്രീമാന്റേത്)

ആന്ഡി തടവിന്റെ പത്ത് വര്‍ഷങ്ങള്‍ പിന്നിട്ട് ഇരുപതിലേയ്ക്കടുക്കുന്നു. 'റെഡ് ' ജയില്‍ ജീവിതത്തിന്റെ നാല്പതിലേയ്ക്കും.

വര്‍ഷങ്ങള്‍ പിന്നിടുന്നു. കഥപറയാനുള്ള സിനിമയുടെ പരിമിതമായ സമയത്തെക്കുറിച്ചുള്ള ബോധ്യത്തില്‍ നിരപരാധിയായ ആന്ഡിയുടെ മോചനം നമുക്കൊരു വേവലാതിയാകുന്നുണ്ട്. എന്നാല്‍ ശക്തമായ തിരക്കഥ (തിരക്കഥ www.shawshankredemption.org എന്ന അഡ്രസില്‍ ലഭ്യമാണ്, സ്റ്റോറി ബോര്‍ഡിന്റെ അല്പം ചിത്രങ്ങളടക്കം) അതിസൂക്ഷ്മമായ സംവിധാനത്തിലൂടെയും ഫ്രാങ്ക് ഡാരബന്റ് ( Frank Darabont) ഈ സിനിമയെ അതിന്റെ പൂര്‍ണ്ണതയിലെത്തിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു

Directed by Frank Darabont (Screen Play : Frank Darabont, Story (Rita Hayworth and Shawshank Redumption : Stephen Kind)

Cast (Main) : Tim Robbins (Andy Dufresne) and Morgan Freeman (Ellis Boyd “Red” Redding)

ഹരിതഭംഗി

1/30/2013 05:49:00 AM Edit This 0 Comments »
The Green Beautiful (La Belle Verte) ഭൂമി നിങ്ങളുടെ പൂന്തോട്ടത്തെയെന്നപോലെ പരിപാലിക്കണമെന്നൊരു സന്ദേശമാണ്‌ നല്‍കുന്നതെങ്കില്‍ കൂടി, അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഒരനൗദ്യോഗിക വിലക്കുണ്ടായിരുന്നത്രേ ഈ സിനിമയ്ക്ക് . വര്‍ഗ്ഗ, ചൂഷണരഹിതമായൊരു സാമൂഹികാവസ്ഥയെക്കുറിച്ചുകൂടിയുള്ളൊരു സൂചന നല്‍കുന്നതിനാലാകാം അത്.

പ്രപഞ്ചത്തിലെവിടെയോ ഒരു ഗ്രഹത്തില്‍ സ്വച്ഛസുന്ദരമായി പ്രകൃതിയോടിണങ്ങി
ഇവര്‍ ജീവിക്കുന്നു. ഇടയ്ക്കൊക്കെ ഇവരില്‍ ചിലര്‍
മറ്റുഗ്രഹങ്ങളിലേയ്ക്ക് സന്ദര്ശനം നടത്താറുണ്ട്. ഭൂമിയിലേയ്ക്കൊഴികെ.
അവസാനമായൊരാള്‍ പോയത് ഏകദേശം 200 വര്ഷശങ്ങള്ക്കുറമുന്പാണ്‌ അന്ന്
നെപ്പോളിയന്‍ എന്ന് പേരുള്ളൊരു ചക്രവര്‍ത്തിയാണ്‌ ഫ്രാന്‍സ് ഭരിച്ചിരുന്നത്. പൊതുവെ ഭൂമിയിലേയ്ക്കൊരു
യാത്രയ്ക്ക് അവരിലാരും താല്പര്യം പ്രകടിപ്പിക്കാറില്ല.
അങ്ങനെയിരിക്കെ അവരിലൊരാള്‍ സ്വകാര്യമായ പ്രത്യേക
താല്പര്യപ്രകാരം ഭൂമിയിലേയ്ക്ക് തിരിക്കുന്നു.
അതേതുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ വളരെ ലളിതമായി, തത്വചിന്താപരമായി ആവിഷ്കരിച്ചിരിക്കുന്നു.

ടു ലിവ്

1/30/2013 05:27:00 AM Edit This 0 Comments »
'ടു ലിവ്' ചൈനീസ് സിനിമ

സാമ്പത്തീകമായി ചുരുങ്ങിയ ചുറ്റുപാടില്‍ ജീവിക്കേണ്ടിവന്ന ഒരു കുടുംബത്തിലൂടെ, 1940 കളില്‍ നിന്ന് കഥ തുടങ്ങുന്നു.

തത്രപ്പാടുകളിലുള്ള എല്ലാ ജീവിതങ്ങളും അവരുടെ സ്വാഭാവവിശേഷങ്ങളും എല്ലായിടത്തും എപ്പോഴും ഒരുപോലെത്തന്നെ, രാജ്യാതിര്‍ത്തികളില്ലാതെ.

സിനിമ അവസാനിക്കുമ്പോഴും കഥ അവസാനിക്കുന്നില്ല. 'ക്ലൈമാക്സ്' ഇല്ലാതെ വര്‍ത്തമാനം പറഞുപറഞ് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു ആര്‍ദ്രമായ, ഹൃദയസ്പര്‍ശിയായ ജീവിതം