Castration
3/04/2012 12:16:00 AM Edit This 0 Comments »
വര്ഗ്ഗപരമായ വിവേചനങ്ങള്‍ ജാതിയുടെ രൂപത്തില് ലോകത്തെല്ലായിടത്തും ഉണ്ടായിരുന്നിരുന്നതായി കാണാം, നിലവിലും. എന്നാല്‍ തെറ്റിദ്ധരിക്കപ്പെട്ട ഹൈന്ദവതയല്ല യഥാര്ത്ഥ ഭാരതീയത.
അതല്ലാതിരുന്നതിനാല്‍ തന്നെയാണ് ഒട്ടുമിക്ക രാഷ്ട്രങ്ങളും മത ചട്ടക്കൂടുകള്ക്കകത്തുനില്ക്കുമ്പോഴും നാം മതേതര രാഷ്ട്രമായി നിലനില്ക്കുന്നത്.
നോക്കൂ വിശാലഹിന്ദുവില്‍ ഭൂരിഭാഗത്തിലും ഒരു ചാപ്പകുത്തല്‍ നടക്കുന്നില്ല. സെബാസ്റ്റ്യന്റെ മക്കള്‍ ജോണ്സണും, എഡ്വിനും മൈക്കലും, ഷംസുദ്ദീന്റെ മകന്‍ സൈനുദ്ദീന്‍ തുടങ്ങിയവര്‍ പിറക്കുമ്പോള്‍ തന്നെ യഥാക്രമം ക്രിസ്ത്യാനിയും മുസല്മാനുമൊക്കെയായി, പിന്നീട് ആ സങ്കുചിത സമുദായ ചട്ടക്കൂടിനകത്തുതന്നെ നിലനിര്ത്തുന്നതിനായി മാമോദീസ മുക്കല്‍, ലിംഗാഗ്ര ചര്മ ചേദനം തുടങ്ങിയ ചാപ്പകുത്തലിനു വിധേയരാകുന്നു.
ഞാന് ‘ഇതു‘ മാത്രമാണ് എന്ന തോന്നല്‍, അവനിടപെട്ടു തുടങ്ങും മുന്പ് അവനിലിടപെടുന്നു. ഇവിടെ ഇത്തരം സമാനമായൊരു ചാപ്പകുത്തല്‍ ചൂണ്ടിക്കാണിക്കാനാകുന്നത് സവര്ണ്ണരെന്നു സ്വയം വിശേഷിപ്പിക്കുന്നവരില്‍ മാത്രമാണ്.
ഹിന്ദുവാണ് തന്റെ മതമെന്ന് രേഖപ്പെടുത്താന്‍ നിര്ബന്ധിതരാകുന്നവരില്‍ ഭൂരിപക്ഷത്തില്‍ ഭൂരിപക്ഷത്തിനും എല്ലാത്തിനുമുപരി മനുഷ്യനാണ് താനെന്ന് സ്വയം തോന്നലുളവാകുന്നത് ഈ ചാപ്പകുത്തലില്‍ നിന്നൊഴിവാകുന്നതിനാല്‍ തന്നെയാണ്. മറിച്ചുള്ള ന്യൂനപക്ഷത്തില്‍ ഭൂരിപക്ഷത്തിന് അല്ലാത്തതും.

0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ