Powered By Blogger

10/11/2013 02:00:00 PM Edit This 1 Comment »


രക്ഷപ്പെട്ടുള്ള ഒരു യാത്രയുടെ തുടക്കത്തോടെയാണ്‌ സിസ്റ്റര്‍ ജെസ്മിയുടെ 'ആമേന്‍' (ഒരു കന്യാസ്ത്രീയുടെ ആത്മകഥ) ആരഭിക്കുന്നത്. ഒരു നോവലിന്റെ മാതൃകയില്‍, ഈ യാത്രയില്‍ ഓര്‍ത്തെടുക്കുന്ന പൂര്‍വ്വകാല അനുഭവങ്ങളുടെ പങ്കുവെക്കല്‍ ഒട്ടും വിരസമല്ലാത്ത ഒരൊറ്റയിരുപ്പ് വായന സാദ്ധ്യമാക്കുന്നുണ്ട്. ഇത്തരം നാടകീയമായ കഥാകഥനരീതി ആത്മകഥയില്‍ അകാമോ ?. സഭയോട് നാടറിഞുള്ള, അറിയിച്ചുള്ള വിടപറയലിനുശേഷം തന്നെയാണ്‌ സിസ്റ്റര്‍ ജെസ്മി ഈ തുറന്നെഴുത്തിന്‌ മുതിര്‍ന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നിരിക്കെ പ്രത്യേകിച്ചും.

സഭയെ സംബന്ധിച്ച് പൊതുവായി ഇവര്‍ പറയുന്ന കാര്യങ്ങള്‍ വിദ്യാഭ്യാസകച്ചവടം അതിലെ കോഴ'അഴിമതികള്‍, ധ്യാനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ നിഗൂഢതകള്‍, ദുരൂഹമായ സാഹചര്യങ്ങളില്‍ സഭയില്‍ നടന്ന കന്യാസ്ത്രീമരണങ്ങള്‍ എന്നിവയൊക്കെത്തന്നെ കേരളീയ സമൂഹത്തിന്‌ പുതിയ അറിവുകളല്ല. അകത്തുനിന്നുള്ള വെളിപ്പെടുത്തലിന്‌ പ്രാധ്യാന്യമേറും മേമ്പൊടിയായി ചുരുക്കം ചില കന്യാസ്ത്രീകള്‍ക്കിടയിലുള്ള 'പ്രത്യേക സ്നേഹ' ത്തെ സംബന്ധിച്ചുകൂടിയാകുമ്പോള്‍. അച്ചടിക്കച്ചവടക്കാരന്‌ പുസ്തകം നന്നായി വില്‍ക്കാം.

ഉന്നതമായ തസ്തികയില്‍ ഇരിക്കേണ്ടിവരുന്നയാള്‍ ഔദ്യോഗിക ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന വളരെ സാധാരണമായ അധികാരവടംവലികള്‍, വളരെ വളരെ സാധാരണമായ പാരവെയ്ക്കലുകള്‍ ഇതൊക്കെതന്നെയാണ്‌ ഉടനീളം ഇതിലും.

'ഒരു സ്ത്രീയ്ക്കനുഭവിക്കേണ്ടിവന്ന' എന്ന രീതിയില്‍ ഇതിനെ കാണാനൊക്കില്ല. ഒട്ടുമിക്കപ്പോഴും ഇവരുടെ വിരുദ്ധ ഭാഗത്ത് ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്ന കന്യാസ്ത്രീകള്‍ തന്നെയായിരുന്നു എന്നിരിക്കെ.

റാങ്കോടെയുള്ള ഉന്നതമായ വിദ്യാഭ്യാസപുരോഗതി, നീണ്ടനാളത്തെ സഭാസഹവര്‍ത്തിത്തം, ഈശോ എന്ന ഇഷ്ടപ്രാണേശ്വരനോടുള്ള് ഹൃദയം നിറഞ പ്രണയം എന്നിവയൊക്കെ ഉണ്ടെങ്കില്‍ക്കൂടി സമൂഹത്തിന്‌ മാതൃകാപരമായ, ത്യാഗനിഷ്ടമായ സന്യാസജീവിതമൊന്നും ആത്മകഥയില്‍ നിന്ന് വായിച്ചെടുക്കാനായില്ല. (സാമൂഹ്യസേവനമാണിവര്‍ക്ക് മുഖ്യം എന്ന പൊതുബോധത്തില്‍ നിന്ന്. എന്റെ ഈ പൊതുബോധം അത്ര ശരിയാണോ എന്ന കാര്യത്തില്‍ എനിക്കു നല്ല നിശ്ചയമില്ല) ഇതാണോ സന്യാസം എന്നും തോന്നി. ഒന്നുരണ്ടുദാഹരണങ്ങള്‍; ഇല്ലാത്തമാനസീകരോഗത്തിന്‌ മരുന്നുകഴിപ്പിക്കാനുള്ള സഭാനേതൃത്വത്തിന്റെ ശ്രമങ്ങളെ ഇവര്‍ ബുദ്ധിപരമായി ചെറുക്കുന്നുണ്ട്. ആ ചെറുത്തുനില്ല്പ് വിജയത്തിലെത്തിക്കാനും ഇവര്‍ക്ക് സാധിച്ചു. എന്നാല്‍ മറ്റൊരു സന്ദര്‍ഭത്തില്‍ ഇവര്‍ക്ക് വ്യക്തമായ മുന്‍ ധാരണകളുണ്ടായിട്ടും തനിയ്ക്ക് താല്പര്യമില്ലാത്ത അനുഭവങ്ങളുണ്ടാകും എന്ന് ബോധ്യമുള്ള പുരോഹിതന്റെ അടുത്തേയ്ക്ക് യാത്രാവശ്യത്തിനിടെ ഇവര്‍ എത്തപ്പെടുന്നു എന്നു മാത്രമല്ല, അയാളുടെ നിര്‍ബന്ധത്തിനു വഴങ്ങി തുണിയഴിയ്ക്കാനും ഇവര്‍ നിര്‍ബന്ധിതയാകുന്നു. ഒട്ടും താല്പര്യമില്ലതിരുന്നിട്ടും ഇതൊഴിവാക്കുന്നതില്‍ ഇവര്‍ വിജയിക്കുന്നുമില്ല. രണ്ടു സന്ദര്‍ഭങ്ങളും ഒരു താരതമ്യം അര്‍ഹിക്കുന്നുണ്ട്. പലപ്പോഴും നിര്‍ണ്ണായകതീരുമാനങ്ങളെടുക്കേണ്ടിവരുമ്പോള്‍ ഈശോ ഇവര്‍ക്ക് വഴികാണിക്കാറുണ്ട് എന്നതും ചേര്‍ത്തുവായിക്കണം.

മുഴുവന്‍ നനഞു അതിനാല്‍ കുളിരില്ല എന്ന അവസ്ഥയിലാണ്‌ സഭ. അവര്‍ക്കിതൊക്കെ എന്ത് !!!.

ഷാവ്ഷാങ്ക് റിഡംപ്ഷന്‍

1/30/2013 06:42:00 AM Edit This 0 Comments »
പ്രകോപനപരമായുള്ള അയാളുടെ സംസാരം (ആന്ഡി ഡ്യൂഫ്രിസ്ന്‌ – Tim Robbins ) അയല്‍ക്കാര്‍ കേട്ടതാണ്‌. മദ്യപിച്ച് , ഭാര്യയും കാമുകനും താമസിക്കുന്നിടത്തേയ്ക്ക് തിരനിറച്ച തോക്കുമായി പോയി എന്ന് ആന്ഡി സമ്മതിക്കുന്നുമുണ്ട്. കൊലചെയ്യപ്പെടാന്‍ പോലും യോഗ്യയല്ല എന്ന് തോന്നി തിരിച്ചുപോരുകയാണുണ്ടായത്. പിറ്റേന്ന് രാവിലെ ഭാര്യയും അവളുടെ സ്നേഹിതനും വെടിയേറ്റു, കട്ടിലില്‍ കൊലചെയ്യപ്പെട്ടു കിടക്കുന്നതിലെ യാദൃശ്ച്യകത.

ഈ തുടക്കത്തില്‍ നിന്ന് അനാവശ്യമായ ആകാംക്ഷയിലേയ്ക്കൊന്നും സിനിമ നീങ്ങുന്നില്ല (പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന, യാഥാര്‍ത്ഥ്യബോധത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നിഗുഢമായുള്ള കഥപറച്ചില്‍ സിനിമയെ അരോചകമാക്കും എന്ന് 'അപസര്‍പ്പക' സിനിമകളുടെ ചക്രവര്‍ത്തി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആല്ഫ്രഡ് ഹിച്ച്കോക്ക് പറഞതോര്‍മ്മവരുന്നു). ആന്ഡി നിരപരാധിയാണെന്ന് നമുക്കനുമാനിക്കാം. അതിനു വിരുദ്ധമായതൊന്നും കാണുന്നില്ല.

തെളിവുകളെല്ലാം ആന്ഡിയ്ക്കെതിരായിരുന്നു. തന്റെ നിരപരാധിത്തം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട്, ജീവപര്യന്തം കഠിനതടവിന്, കൊടുംകുറ്റവാളികളെ പാര്‍പ്പിക്കുന്ന 'ഷാവ്ഷാങ്ക്' ജയിലേയ്ക്കെത്തുന്നു. പുനരധിവാസത്തിനുള്ള മാനസീകമോ ശാരീരികമോ ആയ സാധ്യതകള്‍ സാദ്ധ്യമല്ലാത്തത്ര വാര്ദ്ധ്യകത്തിലെത്തുമ്പോള്‍ മാത്രമാണ് പലപ്പോഴും പരോള്‍ പോലും അവിടെനിന്ന് ലഭ്യമാകുക.

ക്രൂരതയില്‍ വിനോദം കണ്ടെത്തുന്ന ജയില് ഗാര്‍ഡ്സ്, കുശാഗ്രബുദ്ധിക്കാരനും അഴിമതിക്കാരനുമായ വാര്‍ഡന്‍, ജീവിതത്തില്‍ മറ്റൊന്നും പ്രതീക്ഷിക്കാനാകാതെ ജയിലിന്റെ യാന്ത്രികതയുമായി പൊരുത്തപ്പെട്ടു ജീവിക്കുന്ന തടവുകാര്‍ ഇതൊക്കെയായിരുന്നു ജയില്. മറ്റേതൊരു തടവുകാരനേയും പോലെ അവിടത്തെ കഠിനമായ യാഥാര്‍ത്ഥ്യങ്ങളെ അയാള്‍ക്കും അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ട്.
എന്നാല്‍ തന്റെ സ്വതസിദ്ധമായ നിഷ്കളങ്കത, അചഞ്ചലമായ പ്രതീക്ഷ, ബാങ്കില്‍ ജോലിചെയ്തിരുന്നതിലെ പ്രവര്‍ത്തിപരിചയം എന്നിവ ഉപയോഗിച്ച് പരിമിതമെങ്കിലും തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത്, അത് മറ്റ് തടവുകാര്‍ക്കുകൂടി ഉപകാരപ്രദമാകുന്ന രീതിയിലേയ്ക്കെത്തിക്കുന്നതില്‍ ആന്ഡി വിജയിക്കുന്നു.

ഷാവ്ഷാങ്ക് റിഡംപ്ഷന്‍ ആത്മസൗഹൃദത്തിന്റെ കഥകൂടിയാണ് പറയുന്നത്. ജയില്‍ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ 'റെഡ്' എന്ന (Morgan Freeman) സഹതടവുകാരനുമായി ആന്ഡി സൗഹൃദത്തിലാകുന്നു. റെഡിലൂടെയാണ് പിന്നീട് കഥയുടെ ഗതിനീങ്ങുന്നത്. (ഹൃദയത്തിലിടംപിടിക്കുന്ന കഥാപാത്രാവതരണമാണ് പതിവുപോലെ മോര്‍ഗന്‍ ഫ്രീമാന്റേത്)

ആന്ഡി തടവിന്റെ പത്ത് വര്‍ഷങ്ങള്‍ പിന്നിട്ട് ഇരുപതിലേയ്ക്കടുക്കുന്നു. 'റെഡ് ' ജയില്‍ ജീവിതത്തിന്റെ നാല്പതിലേയ്ക്കും.

വര്‍ഷങ്ങള്‍ പിന്നിടുന്നു. കഥപറയാനുള്ള സിനിമയുടെ പരിമിതമായ സമയത്തെക്കുറിച്ചുള്ള ബോധ്യത്തില്‍ നിരപരാധിയായ ആന്ഡിയുടെ മോചനം നമുക്കൊരു വേവലാതിയാകുന്നുണ്ട്. എന്നാല്‍ ശക്തമായ തിരക്കഥ (തിരക്കഥ www.shawshankredemption.org എന്ന അഡ്രസില്‍ ലഭ്യമാണ്, സ്റ്റോറി ബോര്‍ഡിന്റെ അല്പം ചിത്രങ്ങളടക്കം) അതിസൂക്ഷ്മമായ സംവിധാനത്തിലൂടെയും ഫ്രാങ്ക് ഡാരബന്റ് ( Frank Darabont) ഈ സിനിമയെ അതിന്റെ പൂര്‍ണ്ണതയിലെത്തിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു

Directed by Frank Darabont (Screen Play : Frank Darabont, Story (Rita Hayworth and Shawshank Redumption : Stephen Kind)

Cast (Main) : Tim Robbins (Andy Dufresne) and Morgan Freeman (Ellis Boyd “Red” Redding)

ഹരിതഭംഗി

1/30/2013 05:49:00 AM Edit This 0 Comments »
The Green Beautiful (La Belle Verte) ഭൂമി നിങ്ങളുടെ പൂന്തോട്ടത്തെയെന്നപോലെ പരിപാലിക്കണമെന്നൊരു സന്ദേശമാണ്‌ നല്‍കുന്നതെങ്കില്‍ കൂടി, അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഒരനൗദ്യോഗിക വിലക്കുണ്ടായിരുന്നത്രേ ഈ സിനിമയ്ക്ക് . വര്‍ഗ്ഗ, ചൂഷണരഹിതമായൊരു സാമൂഹികാവസ്ഥയെക്കുറിച്ചുകൂടിയുള്ളൊരു സൂചന നല്‍കുന്നതിനാലാകാം അത്.

പ്രപഞ്ചത്തിലെവിടെയോ ഒരു ഗ്രഹത്തില്‍ സ്വച്ഛസുന്ദരമായി പ്രകൃതിയോടിണങ്ങി
ഇവര്‍ ജീവിക്കുന്നു. ഇടയ്ക്കൊക്കെ ഇവരില്‍ ചിലര്‍
മറ്റുഗ്രഹങ്ങളിലേയ്ക്ക് സന്ദര്ശനം നടത്താറുണ്ട്. ഭൂമിയിലേയ്ക്കൊഴികെ.
അവസാനമായൊരാള്‍ പോയത് ഏകദേശം 200 വര്ഷശങ്ങള്ക്കുറമുന്പാണ്‌ അന്ന്
നെപ്പോളിയന്‍ എന്ന് പേരുള്ളൊരു ചക്രവര്‍ത്തിയാണ്‌ ഫ്രാന്‍സ് ഭരിച്ചിരുന്നത്. പൊതുവെ ഭൂമിയിലേയ്ക്കൊരു
യാത്രയ്ക്ക് അവരിലാരും താല്പര്യം പ്രകടിപ്പിക്കാറില്ല.
അങ്ങനെയിരിക്കെ അവരിലൊരാള്‍ സ്വകാര്യമായ പ്രത്യേക
താല്പര്യപ്രകാരം ഭൂമിയിലേയ്ക്ക് തിരിക്കുന്നു.
അതേതുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ വളരെ ലളിതമായി, തത്വചിന്താപരമായി ആവിഷ്കരിച്ചിരിക്കുന്നു.

ടു ലിവ്

1/30/2013 05:27:00 AM Edit This 0 Comments »
'ടു ലിവ്' ചൈനീസ് സിനിമ

സാമ്പത്തീകമായി ചുരുങ്ങിയ ചുറ്റുപാടില്‍ ജീവിക്കേണ്ടിവന്ന ഒരു കുടുംബത്തിലൂടെ, 1940 കളില്‍ നിന്ന് കഥ തുടങ്ങുന്നു.

തത്രപ്പാടുകളിലുള്ള എല്ലാ ജീവിതങ്ങളും അവരുടെ സ്വാഭാവവിശേഷങ്ങളും എല്ലായിടത്തും എപ്പോഴും ഒരുപോലെത്തന്നെ, രാജ്യാതിര്‍ത്തികളില്ലാതെ.

സിനിമ അവസാനിക്കുമ്പോഴും കഥ അവസാനിക്കുന്നില്ല. 'ക്ലൈമാക്സ്' ഇല്ലാതെ വര്‍ത്തമാനം പറഞുപറഞ് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു ആര്‍ദ്രമായ, ഹൃദയസ്പര്‍ശിയായ ജീവിതം

Castration

3/04/2012 12:16:00 AM Edit This 0 Comments »

വര്ഗ്ഗപരമായ വിവേചനങ്ങള്‍ ജാതിയുടെ രൂപത്തില് ലോകത്തെല്ലായിടത്തും ഉണ്ടായിരുന്നിരുന്നതായി കാണാം, നിലവിലും. എന്നാല്‍ തെറ്റിദ്ധരിക്കപ്പെട്ട ഹൈന്ദവതയല്ല യഥാര്ത്ഥ ഭാരതീയത.

അതല്ലാതിരുന്നതിനാല്‍ തന്നെയാണ് ഒട്ടുമിക്ക രാഷ്ട്രങ്ങളും മത ചട്ടക്കൂടുകള്ക്കകത്തുനില്ക്കുമ്പോഴും നാം മതേതര രാഷ്ട്രമായി നിലനില്ക്കുന്നത്.

നോക്കൂ വിശാലഹിന്ദുവില്‍ ഭൂരിഭാഗത്തിലും ഒരു ചാപ്പകുത്തല്‍ നടക്കുന്നില്ല. സെബാസ്റ്റ്യന്റെ മക്കള്‍ ജോണ്സണും, എഡ്വിനും മൈക്കലും, ഷംസുദ്ദീന്റെ മകന്‍ സൈനുദ്ദീന്‍ തുടങ്ങിയവര്‍ പിറക്കുമ്പോള്‍ തന്നെ യഥാക്രമം ക്രിസ്ത്യാനിയും മുസല്മാനുമൊക്കെയായി, പിന്നീട് ആ സങ്കുചിത സമുദായ ചട്ടക്കൂടിനകത്തുതന്നെ നിലനിര്ത്തുന്നതിനായി മാമോദീസ മുക്കല്‍, ലിംഗാഗ്ര ചര്മ ചേദനം തുടങ്ങിയ ചാപ്പകുത്തലിനു വിധേയരാകുന്നു.

ഞാന് ‘ഇതു‘ മാത്രമാണ് എന്ന തോന്നല്‍, അവനിടപെട്ടു തുടങ്ങും മുന്പ് അവനിലിടപെടുന്നു. ഇവിടെ ഇത്തരം സമാനമായൊരു ചാപ്പകുത്തല്‍ ചൂണ്ടിക്കാണിക്കാനാകുന്നത് സവര്ണ്ണരെന്നു സ്വയം വിശേഷിപ്പിക്കുന്നവരില്‍ മാത്രമാണ്.

ഹിന്ദുവാണ് തന്റെ മതമെന്ന് രേഖപ്പെടുത്താന്‍ നിര്ബന്ധിതരാകുന്നവരില്‍ ഭൂരിപക്ഷത്തില്‍ ഭൂരിപക്ഷത്തിനും എല്ലാത്തിനുമുപരി മനുഷ്യനാണ് താനെന്ന് സ്വയം തോന്നലുളവാകുന്നത് ഈ ചാപ്പകുത്തലില്‍ നിന്നൊഴിവാകുന്നതിനാല്‍ തന്നെയാണ്. മറിച്ചുള്ള ന്യൂനപക്ഷത്തില്‍ ഭൂരിപക്ഷത്തിന് അല്ലാത്തതും.

സമയത്തിനും മുന്‍പുള്ള ചരിത്രം

3/09/2011 02:40:00 PM Edit This 0 Comments »
സമയം എന്ന ഒന്നില്ലേ ? ‘ഉണ്ട്’ എന്ന തോന്നല്‍ ഒരു തോന്നല്‍ തന്നെയാണ് എന്ന് തോന്നുന്നില്ലേ.

അങ്ങനെയാണോ?

ഭൂമി സ്വയം കറങ്ങുന്നത്, സൂര്യനെ വലം വെയ്ക്കുന്നത്, കോടാനു കോടി ഗ്രഹങ്ങള്‍, അവയുടെ ചലനങ്ങള്‍. ഇവയുടെ ചലനങ്ങളില്‍ നിന്നു തന്നെയല്ലേ നാം സമയം എന്ന ‘സങ്കല്പം’ രൂപപ്പെടുത്തിയെടുത്തത്.

തമോഗര്‍ത്തങ്ങളില്‍, അന്തന്തമായ ശൂന്യതയില്‍ സമയത്തിനെന്തു പ്രസക്തി ?.

സമയത്തിനും മുന്‍പുള്ള ചരിത്രത്തെ ഏതളവുകോലുകൊണ്ടളക്കും.

ദൈവമേ, നിങ്ങൾ സൃഷ്ടി (എന്തോ, ഏതോ ആയിക്കൊള്ളട്ടെ) എന്ന കര്‍മ്മം നിർവ്വഹിച്ചത് അഥവാ നിര്‍വ്വഹിക്കുന്നത് എപ്പോള്‍.

“എപ്പോള്‍ നിര്‍വ്വഹിച്ചത്“ എന്നതില്‍ ആരംഭമില്ലേ ? എന്നതാണ് അര്‍ത്ഥമാക്കുന്നത്.

ഒരു ആരംഭം എന്നത് എത്ര അര്‍ത്ഥശൂന്യമാണ്. അര്‍ത്ഥശൂന്യമല്ലെങ്കിൽ എപ്പോള്‍ ?. എപ്പോഴാണ് തുടക്കം?.

യുക്തിപൂര്‍വ്വമായ ഈ ചോദ്യത്തിലാണ്‌ ‘സമയം’ എന്ന സങ്കല്‍പ്പത്തിന്റെ പ്രസക്തി ബോധ്യപ്പെടുക. അങ്ങനെയെങ്കില്‍ നിര്‍വ്വഹിച്ചതും നിര്‍വ്വഹിക്കുന്നതും എപ്പോള്‍ എന്ന ചോദ്യത്തിന്  ഉത്തരമായി ഒരു ‘സമയം’ വേണമെന്നും ബോധ്യപ്പെടുക. (ചലനത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള സമയത്തിന്റെ മാര്‍ക്സിയന്‍ കാഴ്ചപ്പാട്)

ശൂന്യതയില്‍ നിന്ന് ചലനം ഉണ്ടാകുമോ?. ഈ കറക്കുന്ന ചോദ്യത്തെപോലെ, കറക്കമെന്ന ചലനവും നിലനിന്നിരുന്നു അഥവാ നിലനില്‍ക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. സംഭവിച്ചുകൊണ്ടിരിക്കുന്നത് മാറ്റം മാത്രമാണെന്നും.



ഹിഗ്ഗ്വിറ്റ

2/13/2009 11:39:00 PM Edit This 2 Comments »

Greatest Sporting Moment
Scorpion kick, a clearance where the keeper jumps forward, arches his legs over his head and in doing so, kicks the ball away with his heels. This save earned him notoriety when he pulled it off in a friendly game against England in September, 1995, blocking a mistaken cross by Jamie Redknapp.