Powered By Blogger

സമയത്തിനും മുന്‍പുള്ള ചരിത്രം

3/09/2011 02:40:00 PM Edit This 0 Comments »
സമയം എന്ന ഒന്നില്ലേ ? ‘ഉണ്ട്’ എന്ന തോന്നല്‍ ഒരു തോന്നല്‍ തന്നെയാണ് എന്ന് തോന്നുന്നില്ലേ.

അങ്ങനെയാണോ?

ഭൂമി സ്വയം കറങ്ങുന്നത്, സൂര്യനെ വലം വെയ്ക്കുന്നത്, കോടാനു കോടി ഗ്രഹങ്ങള്‍, അവയുടെ ചലനങ്ങള്‍. ഇവയുടെ ചലനങ്ങളില്‍ നിന്നു തന്നെയല്ലേ നാം സമയം എന്ന ‘സങ്കല്പം’ രൂപപ്പെടുത്തിയെടുത്തത്.

തമോഗര്‍ത്തങ്ങളില്‍, അന്തന്തമായ ശൂന്യതയില്‍ സമയത്തിനെന്തു പ്രസക്തി ?.

സമയത്തിനും മുന്‍പുള്ള ചരിത്രത്തെ ഏതളവുകോലുകൊണ്ടളക്കും.

ദൈവമേ, നിങ്ങൾ സൃഷ്ടി (എന്തോ, ഏതോ ആയിക്കൊള്ളട്ടെ) എന്ന കര്‍മ്മം നിർവ്വഹിച്ചത് അഥവാ നിര്‍വ്വഹിക്കുന്നത് എപ്പോള്‍.

“എപ്പോള്‍ നിര്‍വ്വഹിച്ചത്“ എന്നതില്‍ ആരംഭമില്ലേ ? എന്നതാണ് അര്‍ത്ഥമാക്കുന്നത്.

ഒരു ആരംഭം എന്നത് എത്ര അര്‍ത്ഥശൂന്യമാണ്. അര്‍ത്ഥശൂന്യമല്ലെങ്കിൽ എപ്പോള്‍ ?. എപ്പോഴാണ് തുടക്കം?.

യുക്തിപൂര്‍വ്വമായ ഈ ചോദ്യത്തിലാണ്‌ ‘സമയം’ എന്ന സങ്കല്‍പ്പത്തിന്റെ പ്രസക്തി ബോധ്യപ്പെടുക. അങ്ങനെയെങ്കില്‍ നിര്‍വ്വഹിച്ചതും നിര്‍വ്വഹിക്കുന്നതും എപ്പോള്‍ എന്ന ചോദ്യത്തിന്  ഉത്തരമായി ഒരു ‘സമയം’ വേണമെന്നും ബോധ്യപ്പെടുക. (ചലനത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള സമയത്തിന്റെ മാര്‍ക്സിയന്‍ കാഴ്ചപ്പാട്)

ശൂന്യതയില്‍ നിന്ന് ചലനം ഉണ്ടാകുമോ?. ഈ കറക്കുന്ന ചോദ്യത്തെപോലെ, കറക്കമെന്ന ചലനവും നിലനിന്നിരുന്നു അഥവാ നിലനില്‍ക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. സംഭവിച്ചുകൊണ്ടിരിക്കുന്നത് മാറ്റം മാത്രമാണെന്നും.